കൊച്ചി: ജിഷയുടെ കൊലപാതകത്തിൽ രാഷ്ട്രീയ ബന്ധം ഉളളതു കൊണ്ടാണ് അന്വേഷണം കാര്യക്ഷമമാകാത്തതെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി.
സിബിഐ അന്വേഷണം നടത്തണമോയെന്ന കാര്യത്തിൽ പുതിയ സർക്കാർ തീരുമാനം എടുക്കണം. പുതിയ സർക്കാർ കേസിനെ ഗൗരവത്തോടെ കാണണം. മൃതദേഹം പെട്ടെന്ന് സംസ്കരിച്ചത് തെളിവു നശിപ്പിക്കാനുളള ശ്രമം ആയിരുന്നുവെന്നും മനേകാ ഗാന്ധി പറഞ്ഞു.