ഫ്രാൻസ്: യൂറോ കപ്പിൽ ഇറ്റലിക്ക് ജയത്തോടെ തുടക്കം. കരുത്തരായ ബെൽജിയത്തെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇറ്റലി തോൽപ്പിച്ചത്.ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച് സ്പെയിനും ആദ്യ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ സ്വീഡൻ-അയർലണ്ടിനെ സമനിലയിൽ തളച്ചു.
90 മിനിട്ടും ത്രില്ലടില്ലടിപ്പിച്ച നിമിഷങ്ങൾ. ലോകകപ്പിലെ തിരിച്ചടികൾ മറന്ന് അസൂറിപ്പട വിജയം കൈപ്പിടിയിലൊതുക്കി. മുപ്പത്തിരണ്ടാം മിനുട്ടിൽ ഇറ്റലിക്കായി വലകുലുക്കിയത് ഇമ്മാനുവേല ജിയാചെരീനി. ഗോൾ മടക്കാനുള്ള ബെൽജിയൻ ശ്രമങ്ങൾക്ക് ലൂയി ബഫൺ തടയിട്ടു. രണ്ടാം പകുതിയുടെ അധിക സമയത്ത് ഗ്രാസിയോനോ പെല്ലെ ഇറ്റലിയുടെ ജയം ഉറപ്പിച്ചു.
ചെക്ക് റിപ്പബ്ലിക്കിനെതിരെ ആധിപത്യം പുലർത്തിയിട്ടും സ്പാനിഷ് പടയ്‌ക്ക് ഗോൾ കണ്ടെത്താൻ 87 മിനിട്ട് വേണ്ടി വന്നു. പിക്വെയാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ഐറിഷ് താരം ക്ലാരൻ ക്ലാർക്കിന്‍റെ സെൽഫ് ഗോൾ സ്വീഡനെ തോൽവിയിൽ നിന്നു രക്ഷിച്ചു.















