ജനാധിപത്യത്തിൻറെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 11:46 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വാഴോട്ടുകോണം ഡിവിഷൻ കൗൺസിലറായി ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു.  ഹൈക്കോടതി അനുമതിയെ തുടർന്നാണ് വിയ്യൂർ ജയിലിനുള്ളിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. “ഈശ്വര നാമത്തിൽ” ആയിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി, വിയ്യൂർ അതിസുരക്ഷാ ജയിൽ സൂപ്രണ്ട് രാജേഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പരിമിതമായ ഉദ്യോഗസ്ഥർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്.

സത്യപ്രതിജ്ഞയ്‌ക്കായി അനുമതി  ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച്, പുറത്തിറക്കുന്നതിന് പകരം ജയിലിൽ തന്നെ സത്യപ്രതിജ്ഞയ്‌ക്ക് സൗകര്യമൊരുക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകുകയായിരുന്നു.

നടപടിക്രമങ്ങളിലെ സാങ്കേതിക വീഴ്ചകൾ മൂലം ജനവിധി അട്ടിമറിക്കപ്പെടാൻ പാടില്ലെന്നും ജനാധിപത്യത്തിൽ ജനങ്ങൾ നൽകിയ വിധിക്ക് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കാപ്പ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന സുഗതന് സത്യപ്രതിജ്ഞ നടത്താൻ ഭരണഘടനാപരമായ അവകാശമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഒരാളുടെ അവകാശവും ജനവിധിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സർക്കാരിന്റെ വാദം തള്ളിയത്.

തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നാണ് ആർ. സുഗതൻ വിജയിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജയിലിനുള്ളിൽ സത്യപ്രതിജ്ഞ നടത്തിയതോടെ അദ്ദേഹം ഔദ്യോഗികമായി കൗൺസിലർ പദവിയുടെ ചുമതല ഏറ്റെടുത്തു.

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ ചരിത്രത്തിൽ ജയിലിനുള്ളിൽ ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്ന അപൂർവ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹൈക്കോടതിയുടെ ഇടപെടലാണ് ജനങ്ങൾ നൽകിയ ജനവിധി പ്രാവർത്തികമാകാൻ വഴിയൊരുക്കിയത്. ബിജെപി ഭരണത്തെ അസ്ഥരപ്പെടുത്താനുള്ള ഇടത്- വലത് മുന്നണികളുടെ നാണംകെട്ട കളികളിക്കൾക്ക് തൽക്കാലം സമാപ്തി കുറിക്കുകയും ചെയ്തു.

Tags: Thiruvananthapuram coporationR Sugathan
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies