ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. പഞ്ചാബില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഡല്‍ഹിയിലെ ആംആദ്മി എം.എല്‍.എ നരേഷ് യാദവിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തു. ഖുറാന് നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച എം.എല്‍.എ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പ്രതികളിലൊരാളായ വിജയ് കുമാര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് എം.എല്‍.എ കുടുങ്ങിയത്.
പഞ്ചാബില്‍ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വര്‍ഗീയ ദ്രുവീകരണം നടത്തി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ആം ആദ്മി പാര്‍ട്ടിയുടെ കള്ളക്കളികളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ജൂണ്‍ 24 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പഞ്ചാബിലെ മാലെര്കൊട് ലയില്‍ ഖുറാന് ഗ്രന്ഥം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരായത്. അക്രമാസക്തരായ ജനങ്ങള്‍ അകാലിദള്‍ എം.എല്‍.എ ഫര്സ്സാനയുടെ വീടിനു തീവച്ചു. നിരവധി നാശ നഷ്ടങ്ങളും ഉണ്ടായി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഖുറാനെ അധിഷേപിച്ചത് വിജയ്കുമാര്‍ എന്നയാളാണെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിനു പിന്നിലെ ആം് ആദ്മി എം.എല്‍.എ ആയ നരേഷ് യാദവിന്റെ പങ്ക് വ്യക്തമായത്. നരേഷ് യാദവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഖുറാനെ അധിക്ഷേപിച്ചതെന്ന് വിജയ്കുമാര്‍ പൊലീസിനോട് പറഞ്ഞു. പ്രതിഫലമായി തനിക്ക് ആം ആദ്മി എം.എല്‍.എ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ഇയാള്‍ മൊഴി നല്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് സന്‍ഗ്രൂര്‍ പൊലീസ് ആം ആദ്മി എം.എല്‍.എ നരേഷ് യാദവിനെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര് തയ്യാറാക്കി.
മഹ്രൂലി മണ്ഡലത്തിലെ എം.എല്‍.എ ആണ് നരേഷ യാദവ്. ഇരട്ട പദവി വഹിച്ചതിനെ തുടര്‍ന്ന് അയോഗ്യത ഭീഷണി നേരിടൂന്ന 21 എം.എല്‍.എ മാരില്‍ ഒരാളാണ് നരേഷ് യാദവ്.