കോട്ടയം: മന്ത്രിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന് ഒരേ അളവുകോലല്ല ഉണ്ടായിരുന്നതെന്ന് ആര് ബാലകൃഷ്ണപിള്ള. അടൂര്‍ പ്രകാശിനോടും കെ ബാബുവിനോടും കാണിച്ച നീതിയല്ല കെ എം മാണിയോട് കാട്ടിയതെന്നും, എന്നാല്‍ മാണി തെറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി എം കെ ദാമോദരന്‍ കോടതിയില്‍ ഹാജരായതില്‍ തെറ്റില്ലെന്നും ആര് ബാലകൃഷ്ണപിള്ള കോട്ടയത്ത് പറഞ്ഞു.
ബാര്‍കോഴക്കേസില്‍ കെ എം മാണിയോട് ഒരു നീതിയും അടൂര്‍ പ്രകാശിനോടും കെ ബാബുവിനോടും മറ്റൊരു നീതിയുമാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും കാട്ടിയതെന്ന് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. കെ എം മാണി തെറ്റു ചെയ്തിട്ടുണ്ട്. മാണിക്കെതിരെയുണ്ടായ ആരോപണം ശരിയായിരിക്കാം. എന്നാല്‍ അതിനേക്കാള്‍ ഗുരുതര ആരോപണമാണ് കെ ബാബുവിനെതിരെ ഉയര്‍ന്നത്. ആരോപണവിധേയര്‍ക്കെതിരെ ഒരേ അളവുകോലല്ല സ്വീകരിച്ചത്. കെ എം മാണിക്കെതിരെ ആരോ പ്രവര്‍ത്തിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല.
സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി എം കെ ദാമോധരന് കോടതിയില്‍ ഹാജരായതില്‍ തെറ്റില്ലെന്നും അദ്ദേഹം സാര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥനല്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
അഭിഭാഷകന്റെ അടിസ്ഥാനപരമായ ബാധ്യതയാണ് തന്റെ കക്ഷിയെ സംരക്ഷിക്കുക എന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.