മലപ്പുറം: അഭിഭാഷക-മാദ്ധ്യമപ്രവർത്തക സംഘർഷത്തിൽ പൊലീസിന് ഗുരുതരവീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് കൃത്യമായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ സംഭവങ്ങൾ പലതും ഒഴിവാക്കാമായിരുന്നു.
മുഖ്യമന്ത്രി എന്തിനാണ് മാധ്യമങ്ങളെ ഭയപ്പെടുന്നതെന്ന് വ്യക്തമാക്കണം. മന്ത്രിസഭായോഗ തീരുമാനങ്ങൾ പുറത്ത് പറയാൻ തയ്യാറാവാത്തത് തെറ്റാണെന്നും വിവരാവകാശ കമ്മീഷണർക്കെതിരെ കോടതിയിൽ പോകുന്ന നടപടി സർക്കാർ ഉപേക്ഷിക്കണമെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.