ജയ്പൂർ : മാൻവേട്ട കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കി. ഇതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും രാജസ്ഥാൻ ഹൈക്കോടതി സൽമാൻ ഖാനെ വെറുതെവിട്ടു . സൽമാനെതിരെ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമല്ല എന്ന് കണ്ടെത്തിയാണ് കോടതി നടപടി .നേരത്തെ വിചാരണ കോടതി 1998ൽ സൽമാൻ ഖാനെ ശിക്ഷിച്ചിരുന്നു.
1998 സെപ്റ്റംബർ 26 നും 28 നുമാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത് . വിചാരണക്കോടതി വിധിക്കെതിരെ സൽമാൻ കൊടുത്ത അപ്പീലിലാണ് അനുകൂലമായി വിധി വന്നത്.