ഒളിമ്പിക്‌സ്: ഹോക്കിയിലും ഇടിക്കൂട്ടിലും നിരാശ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒളിമ്പിക്‌സ്: ഹോക്കിയിലും ഇടിക്കൂട്ടിലും നിരാശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2016, 08:54 pm IST
FacebookTwitterWhatsAppTelegram

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ ഹോക്കിയിലും ഇടിക്കൂട്ടിലും ഇന്ത്യയ്‌ക്ക് നിരാശ. പുരുഷ ഹോക്കിയില്‍ നെതര്‍ലന്‍ഡ്‌സിനോട് 2-1 ന് പരാജയപ്പെട്ടതിന് പിന്നാലെ ബോക്‌സിംഗില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ശിവ ഥാപ്പയും പരാജയപ്പെട്ടു. അവസാന നിമിഷം അഞ്ച് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചിട്ടും ഗോള്‍ നേടാന്‍ സാധിക്കാതെയാണ് ഇന്ത്യ നെതര്‍ലന്‍ഡ്‌സിനോട് പരാജയം ഏറ്റുവാങ്ങിയത്.

ആദ്യഘട്ടത്തില്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം മാറിനിന്നു. മുപ്പത്തിരണ്ടാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിന്റെ റോജിര്‍ ഹോഫ്മാന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ വി.ആര്‍ രഘുനാഥിലൂടെ ഇന്ത്യ ഗോള്‍ മടക്കി. അന്‍പത്തിനാലാം മിനിറ്റില്‍ മിന്‍ക് വാന്‍ഡെര്‍ വീര്‍ഡെനിലൂടെ നെതര്‍ലന്‍ഡ്‌സ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇനി അവശേഷിക്കുന്ന മത്സരത്തില്‍ വിജയിക്കേണ്ട നിര്‍ബന്ധിത അവസ്ഥയിലാണ് ഇന്ത്യ. അന്‍പത്തിയാറ് കിലോ വിഭാഗത്തിലാണ് റൊബെയ്‌സി റമിറെസിനോട് ശിവ ഥാപ്പ പരാജയപ്പെട്ടത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി സിന്ധു നേടിയ വിജയമാണ് ആശ്വാസമായത്. ലോറ സറോസിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്.

വനിതകളുടെ അമ്പെയ്‌ത്ത് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ദീപികാ കുമാരി ക്വാര്‍ട്ടറിലെത്താതെ പുറത്തായി. ചൈനീസ് തായ്‌പേയിയുടെ ടാന്‍ യാ ടിന്നാണ് ആറ് പോയിന്റിന് ദീപികയെ പരാജയപ്പെടുത്തിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെ ബോംബെയ്‌ല ദേവിയും പുറത്തായി. മെക്‌സികോയുടെ അലെജെന്ദ്ര വലെന്‍സിയയാണ് ബൊംബെയ്‌ലയെ തോല്‍പ്പിച്ചത്.

ShareTweetSendShare

More News from this section

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies