റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സിൽ ഉസൈൻ ബോൾട്ടിന് മൂന്നാം സ്വർണം. 4×100 മീറ്റർ റിലേയിലായിരുന്നു ഉസൈൻ ബോൾട്ട് ഉൾപ്പെടെയുള്ള ജമൈക്കൻ ടീം സ്വർണം നേടിയത്. ഇതോടെ മൂന്ന് ഒളിമ്പിക്സുകളിലായി ഉസൈൻ ബോൾട്ടിന്റെ സുവർണനേട്ടം ഒൻപതായി.
ഒളിംപിക്സ് ചരിത്രത്തിൽ ട്രിപ്പിൾ ഹാട്രിക് നേടുന്ന ആദ്യ താരമായി ബോൾട്ട്. ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് ബോൾട്ട്. റിലേയിൽ ജപ്പാൻ വെള്ളിയും അമേരിക്ക വെങ്കലവും നേടി. വനിതകളുടെ 4 ഗുണം 100 മീറ്റർ റിലേയിൽ ജമൈക്കയെ അട്ടിമറിച്ച് അമേരിക്ക ഒന്നാമതെത്തി.