കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2026, 06:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇസ്ലാമിക സഹകരണ സംഘടന (ഒഐസി) പാസാക്കിയ പ്രമേയം തള്ളി ഇന്ത്യ. പാകിസ്താന്‍ ആസൂത്രണം ചെയ്തതും ദുരുദ്ദേശ്യപരവും പക്ഷപാതപരവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങളാണ് പ്രമേയത്തിലുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബര്‍ 17, 18 തീയതികളില്‍ ബാഗ്ദാദില്‍ നടന്ന ഒഐസി വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് പ്രമേയം അംഗീകരിച്ചത്. പാകിസ്താന്റെ സങ്കുചിത അജണ്ടയ്‌ക്കായി ഒഐസി വീണ്ടും ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ പൂര്‍ണമായും തള്ളുന്നുവെന്നും ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ഒഐസിക്ക് യാതൊരു അധികാരവുമില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യവും വേര്‍പെടുത്താനാകാത്തതുമായ ഭാഗങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങള്‍ക്ക് ഈ യാഥാര്‍ഥ്യം മാറ്റാനാകില്ലെന്നും വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ജമ്മു കശ്മീരില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായെന്നും അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരം, കണക്റ്റിവിറ്റി എന്നിവയിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് നേട്ടങ്ങളുണ്ടായെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പാക് അധീന ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്കെതിരെ പാകിസ്താന്‍ അക്രമവും അടിച്ചമര്‍ത്തലും ക്രൂരതയും അഴിച്ചുവിടുകയാണെന്ന് ഇന്ത്യ ആരോപിച്ചു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുവെക്കാനുള്ള മാധ്യമ നിയന്ത്രണങ്ങള്‍ക്കുപോലും കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഇനി പരിഹരിക്കാനുള്ള വിഷയങ്ങള്‍ പാകിസ്താന്‍ അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കുകയും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുകയും ചെയ്യുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഒഐസി പ്രമേയങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇസ്ലാമോഫോബിയ ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ പാകിസ്താന്റെ സ്വന്തം പ്രശ്‌നങ്ങളില്‍നിന്ന് അന്താരാഷ്‌ട്ര ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനം, വിഭാഗീയ അക്രമം, ഭരണപരാജയം, രാഷ്‌ട്രീയ അസ്ഥിരത എന്നിവയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ഉയര്‍ത്തുന്ന ഇന്ത്യാവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ഒഐസി ആവര്‍ത്തിച്ച് പിന്തുണ നല്‍കുന്നത് സംഘടനയുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ വിമര്‍ശിച്ചു. അംഗരാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താന്‍ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags: India rejectsJ-Kmalicious' referencesOIC's resolutionslams Pakistan
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies