അംഗപരിമിതരുടെ ഒളിംപിക്സ് ആയ പാരാലിമ്പിക്സിൽ ഇന്ത്യയ്‌ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ ഷോട്ട്പുട്ടിൽ ദീപാ മാലിക്ക് വെളളി മെഡൽ നേടി. 4.61 മീറ്റർ ദൂരമെറിഞ്ഞാണ് ദീപയുടെ മെഡൽ നേട്ടം.
പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതിയും ദീപ മാലിക് സ്വന്തം പേരിലാക്കി. റിയോയിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡൽ കൂടിയാണിത്. നേരത്തെ പുരുഷന്മാരുടെ ഹൈജംപിൽ മാരിയപ്പൻ തങ്കവേലു സ്വർണവും വരുൺ ഭാട്ടി വെങ്കലവും നേടിയിരുന്നു.















