സ്റ്റാംഫോർഡ് ബ്രിഡ്ജ് : ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് ജയം. ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ലിവർപൂളിന്റെ വിജയം.
ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ കരുത്തർ തമ്മിൽ നടന്ന പോരാട്ടത്തിൽ ലിവർ പൂളിനായി ആദ്യം വല കുലുക്കിയത് 17-)0 മിനുട്ടിൽ ലോറൻസ്. ദെജാൻ ലോറൻസിന്റെ ക്ളോസ് റെയ്ഞ്ച് ഫിനിഷിലൂടെ മത്സരത്തിൽ ലിവർപൂളിന് ആദ്യ ലീഡ്.
മറുപടി ഗോൾ നേടാനുള്ള ചെൽസി ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് 35-)0 മിനുട്ടിൽ വീണ്ടും ലിവർപൂളിന്റെ മുന്നേറ്റം. ഇത്തവണ പന്ത് വലയിലെത്തിച്ചത് ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ.
61-)0 മിനുട്ടിൽ ചെൽസിക്കായി ഡീഗോ കോസ്റ്റ ആശ്വാസഗോൾ നേടി. മാറ്റിക് നൽകിയ ക്രോസിൽ നിന്നായിരുന്നു കോസ്റ്റയുടെ നേട്ടം. ഡീഗോ കോസ്റ്റയുടെ സീസണിലെ അഞ്ചാം ഗോളിലൂടെ സീസണിലെ ടോപ്പറുമായി ഡീഗോ കോസ്റ്റ.
മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ ചെൽസി ഉണർന്ന് കളിച്ചെങ്കിലും സമനില ഗോൾ നേടാനായില്ല. പ്രീമിയർ ലീഗിൽ ഇപ്പോൾ ചെൽസി മൂന്നാമതും ലിവർപൂൾ നാലാം സ്ഥാനത്തുമാണ്.















