ആലപ്പുഴ: സംസ്ഥാന മന്ത്രിസഭയില്‍ നിന്നുളള ഇ.പി ജയരാജന്റെ രാജി അന്താരാഷ്ട്ര മണ്ടത്തരമായിപ്പോയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാ
പ്പളളി നടേശന്. ജയരാജന് രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും വെളളാ
പ്പളളി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം.
പ്രതിപക്ഷം ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. അവര്‍ക്ക് കളിക്കാന്‍ നല്ലൊരു പന്താണ് ജയരാജന്റെ രാജി. അങ്ങനെയെങ്കില്‍ ഇവിടെ സരിതയെന്ന് പറഞ്ഞപ്പോള്‍ എത്രപേര്‍ രാജിവെയ്ക്കേണ്ടതായിരുന്നുവെന്നും വെളളാപ്പളളി നടേശന് ചോദിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ബന്ധുക്കളെ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്നായിരുന്നു ഇ.പി ജയരാജന്റെ രാജി.