തൃശ്ശൂർ: മെയ് ഒന്ന് തൊഴിലാളി ദിനം ആണെന്നും അതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നൽകിയപ്പോഴായിരുന്നു എംഎം വർഗീസിന്റെ പ്രതികരണം. സമൻസ് നൽകിയ ഉദ്യോഗസ്ഥരോടും എംഎം വർഗീസ് തട്ടിക്കയറിയെന്നാണ് വിവരം.
സിപിഎമ്മിന് തൃശൂർ ജില്ലയിലുള്ള അക്കൗണ്ടുകളെ പറ്റിയുള്ള പൂർണവിവരം വർഗീസ് നൽകിയില്ലെന്നും ഇഡി വ്യക്തമാക്കി. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി വീണ്ടും നോട്ടീസ് നൽകിയത്. ആസ്തികളെ കുറിച്ചും അക്കൗണ്ടുകളെ കുറിച്ചും വിവരം നൽകാത്തതിനാൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് ഇഡി പറയുന്നത്.
കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വർഗീസ് ഇഡിക്ക് കത്തുനൽകിയിരുന്നു. 22ന് പുറമെ തൊട്ടടുത്ത ദിവസങ്ങളിലും തുടർച്ചയായി നോട്ടീസ് നൽകിയെങ്കിലും വർഗീസ് ഹാജരായില്ല.