ന്യൂഡൽഹി: നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറൽ ആർ ഹരികുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദ്ദേഹം.
#WATCH | Navy Chief Admiral Dinesh Tripathi received Guard of Honour at the South Block in Delhi.
He took charge as the new Indian Navy chief today. pic.twitter.com/06QjKpCZwr
— ANI (@ANI) April 30, 2024
1)1964 മെയ് 15 നാണ് ദിനേശ് ത്രിപാഠിയുടെ ജനനം. രേവ സൈനിക് സ്കൂളിലേയും നാഷണൽ ഡിഫൻസ് അക്കാദമിയുടെയും പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. ഗോവയിലെയും യുഎസ്എയിലെയും നേവൽ വാർ കോളേജിലായിരുന്നു ഉന്നത വിദ്യാഭ്യാസം.
2) 1985 ജൂലൈ 1 നാണ് നാവിക സേനയുടെ ഭാഗമായത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്പെഷ്യലിസ്റ്റാണ് അദ്ദേഹം.
3) നാവികസേനയുടെ നാവികസേന ഉപമേധാവിയായി ചുമതലയേൽക്കുന്നതിന് മുമ്പ്, വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ളാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎൻഎസ് വിനാഷിന്റെ കമാൻഡഡായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
4) വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസർ, നേവൽ ഓപ്പറേഷൻസ് ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടർ നെറ്റ്വർക്ക് സെൻട്രിക് ഓപ്പറേഷൻസ്, പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് നേവൽ പ്ലാൻ എന്നിവയുൾപ്പെടെ സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
5) റിയർ അഡ്മിറൽ ആയതിന് ശേഷം ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഏഴിമലയിലെ നേവൽ അക്കാദമിയുടെ കമാൻഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.
6) അതിവിശിഷ്ട സേവാ മെഡൽ, നൗ സേന മെഡൽ (NM) എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.