ന്യൂഡൽഹി: നാവികസേന മേധാവിയായി ചുമതലയേൽക്കുന്നതിന് മുൻപ് അമ്മയുടെ കാൽതൊട്ട് വണങ്ങി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി. മകന്റെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അമ്മ രജനി ത്രിപാഠിയും ഡൽഹിയിൽ എത്തിയിരുന്നു. മകനെ ആലിംഗനം ചെയ്ത് ചുംബനം നൽകി, തൊപ്പിയിൽ തൊട്ട് തൊഴുന്ന അമ്മയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു.
#WATCH | Delhi: Navy Chief Admiral Dinesh Tripathi seeks blessings from his mother Rajni Tripathi ahead of taking charge as the new Indian Navy chief. pic.twitter.com/mNo8EC8iQS
— ANI (@ANI) April 30, 2024
ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്ചചക്രം അർപ്പിച്ച ശേഷമാണ് ദിനേശ് കുമാർ ത്രിപാഠി നാവികസേനയുടെ ചുമതലയേറ്റെടുത്തത്. തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഡൽഹി സൗത്ത് ബ്ലോക്കിൽ സജ്ജീകരിച്ച പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടന്നത്.
മലയാളിയായ അഡ്മിറൽ ആർ ഹരികുമാറിന്റെ പിൻഗാമിയായാണ് ദിനേശ് കുമാർ ത്രിപാഠി എത്തുന്നത്. 1985 ജൂലൈ 1 നാണ് നാവിക സേനയുടെ ഭാഗമായത്. ഏഴിമലയിലെ നേവൽ അക്കാദമിയുടെ കമാൻഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്പെഷ്യലിസ്റ്റായ അദ്ദേഹത്തിന് അതിവിശിഷ്ട സേവാ മെഡൽ, നൗ സേന മെഡൽ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.