ബാങ്ക് ജീവനക്കാര്‍ കഠിനമായി പ്രയത്‌നിക്കുന്നുണ്ട്; ജനങ്ങള്‍ ശാന്തത പാലിക്കണമെന്ന് ജെയ്റ്റ്‌ലി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാങ്ക് ജീവനക്കാര്‍ കഠിനമായി പ്രയത്‌നിക്കുന്നുണ്ട്; ജനങ്ങള്‍ ശാന്തത പാലിക്കണമെന്ന് ജെയ്റ്റ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2016, 06:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ ബാങ്ക് ജീവനക്കാര്‍ രാവിലെ മുതല്‍ രാത്രിവരെ കഠിനമായി ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജനങ്ങളും നന്നായി സഹകരിക്കുന്നുണ്ടെന്നും ശാന്തരാകുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. ഈ പരീക്ഷണഘട്ടത്തില്‍ ജനങ്ങള്‍ കാട്ടുന്ന പക്വതയെയും ക്ഷമയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ടുകള്‍ പിന്‍വലിച്ച ശേഷമുളള സ്ഥിതി ധനമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരമൊരു തീരുമാനം മുന്‍കൂട്ടി അറിയിച്ചില്ലെന്ന വിമര്‍ശനത്തെയും ജെയ്റ്റ്‌ലി തളളിക്കളഞ്ഞു. അത് അസാധ്യമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സര്‍ക്കാര്‍ തീരുമാനത്തോട് പലകോണുകളില്‍ നിന്നും രാഷ്‌ട്രീയ പ്രതികരണങ്ങള്‍ വരുന്നുണ്ടെന്നും ഇതില്‍ ചിലത് തീര്‍ത്തും നിരുത്തരവാദപരമാണെന്നും കൂട്ടിച്ചേര്‍ത്തു. പലതരത്തിലുളള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ അതില്‍ വിശ്വസിക്കരുത്. ഉപ്പിന് വില വര്‍ധിച്ചുവെന്ന് ഉള്‍പ്പെടെയുളള പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമാണ്.

സര്‍ക്കാര്‍ തീരുമാനത്തിന് മുന്‍പ് ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധനയുണ്ടായെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സെപ്തംബറില്‍ മാത്രമാണ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ അനുസരിച്ചുളള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയത് സെപ്തംബറിലാണ്. നിക്ഷേപത്തില്‍ വര്‍ധന വന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

വിപണിയില്‍ ഉളള നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അല്‍പം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി മനസിലാക്കാവുന്നതേ ഉളളൂ. ആ ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാന്‍ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയെന്നതാണ് ചെയ്യാനുളളതെന്നും ധനമന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് 12.15 വരെ 58 ലക്ഷം ജനങ്ങള്‍ ബാങ്കുകളില്‍ നിന്ന് പഴയ കറന്‍സികള്‍ മാറ്റിയെടുത്തു.

രണ്ട് കോടി 28 ലക്ഷം രൂപയുടെ ഇടപാടുകളാണ് എസ്ബിഐ വഴി മാത്രം നടന്നത്. നിക്ഷേപങ്ങളും കറന്‍സി കൈമാറ്റവും ഉള്‍പ്പെടെയാണ് ഈ കണക്കെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 2000 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ ഉള്‍ക്കൊളളിക്കാന്‍ സമയം എടുക്കുമെന്നും ഇതിനുളള നടപടികള്‍ നടക്കുന്നുണ്ടെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് മാത്രമേ ഈ നടപടി പൂര്‍ത്തിയാകൂ.

ShareTweetSendShare

More News from this section

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies