കോട്ടയം: മറ്റു മതസ്തരുടെ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ഗവണ്മെന്റ് ഖജനാവില്‍നിന്ന് പണം കൊടുക്കുമ്പോള്‍ ഹൈന്ദവരുടെ കയ്യില്‍ നിന്നും പിടിച്ച്പറിക്കുന്നത് മര്യാദയല്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. എരുമേലിയില്‍നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വ്വീസിന് അമിതചാര്‍ജാണ് ഈടാക്കുന്നത്. എരുമേലിയെ മതസൗഹാര്‍ദ കേന്ദ്രമാക്കി ഉയര്‍ത്തിയത് അയ്യപ്പന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന ഭക്തരോട് കെഎസ്ആര്‍ടിസി കാണിക്കുന്നത് അന്യായമാണ്. എരുമേലിയില്‍നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വ്വീസിന് അമിതചാര്‍ജാണ് ഈടാക്കുന്നത്. ഇത് സൗജന്യമാക്കണമെന്നാണ് തന്റെ അഭിപ്രായം. എരുമേലിയെ മതസൗഹാര്‍ദ കേന്ദ്രമാക്കി ഉയര്‍ത്തിയത് അയ്യപ്പഭക്തരാണ്. അവര്‍ക്ക് ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണം.
റോമിനും, ഹജ്ജിനും വിശ്വാസികള്‍ സൗജന്യമായി പോകുമ്പോള്‍ അയ്യപ്പന്മാരോട് പിടിച്ചുപറിക്കുന്നത് മര്യാതയല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.