മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്‌ക്ക്. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ, ഇനി ഒരു മത്സരം കൂടി അവശേഷിക്കേ 3-0ത്തിനാണ് ഇന്ത്യ സ്വന്തമാക്കിയത്.
വാംഖഡെയിൽ ഇന്നിംഗ്സിനും 36 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. അഞ്ചാം ദിനം, ആറിനു 182 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 13 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി.
വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. ഇന്ത്യക്കു വേണ്ടി ആർ അശ്വിൻ 6 വിക്കറ്റുകളും, ജഡേജ രണ്ടു വിക്കറ്റും, ജയന്ത് യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.















