കൊച്ചി: ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ നൂറുകണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് ചുറ്റും എത്തിയത്.
1500 പൊലീസുകാരെയാണ് നഗരത്തില്‍ ഐഎസ്എല്ലിന്റെ ഭാഗമായി മാത്രം വിന്യസിച്ചിരിക്കുന്നത്. മൂന്ന് മണി മുതല്‍ തന്നെ സ്റ്റേഡിയത്തിനകത്തേക്ക് ആരാധകരെ പ്രവേശിപ്പിച്ച് തുടങ്ങും. മദ്യപിച്ച് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. ടിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പലരും സ്റ്റേഡിയത്തിലെത്തിയത്. നേരത്തെ ടിക്കറ്റ് ലഭിച്ചിട്ടും രാവിലെ മുതല്‍ തന്നെ കളിആവേശത്തില് എത്തിയവരും ഏറെയാണ്.
സ്റ്റേഡിയത്തിന് പുറത്ത് കളി കാണാന്‍ പ്രത്യേക സംവിധാനമൊരുക്കിയതും ആരാധകര്‍ക്ക് ആശ്വാസമാകുന്നു.