ചെന്നൈ: ചരിത്രം കുറിച്ച് ഇന്ത്യ. ചെന്നൈ ടെസ്റ്റിൽ ഇന്ത്യന്‍ സ്കോർ 750 കടന്നു . ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഉയർന്ന സ്കോറാണിത്. മലയാളി താരം കരുൺ നായരുടെ ട്രിപ്പിൾ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ പുതിയ റെക്കോഡിലെത്തിച്ചത്.
381 പന്തിൽ നിന്നാണ് കരുൺ ട്രിപ്പിൾ സെഞ്ചുറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമാണ് കരുൺ നായർ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 7വിക്കറ്റ് നഷ്ടത്തിൽ 759 റൺസെന്ന നിലയിലാണ്.