ചെന്നൈ: ട്രിപ്പിള്‍ തികയ്ക്കാന്‍ സമയം അനുവദിച്ച് നല്കിയ ടീം മാനേജ്മെന്റിന് നന്ദി പറയുന്നുവെന്ന് ഇന്ത്യൻ താരം കരുണ്‍ നായർ. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതെന്നും കരുൺ പറഞ്ഞു. മത്സരത്തിന് ശേഷം സംസാരിയ്ക്കുകയായിരുന്നു കരുൺ.
ചെന്നൈയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലാണ് മലയാളിതാരം കരുൺ നായർ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. 381 പന്തിൽ നിന്നാണ് കരുൺ ട്രിപ്പിൾ സെഞ്ചുറി നേടിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമാണ് കരുൺ നായർ. വീരേന്ദർ സേവാഗിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ട്രിപ്പിൾ സെഞ്ച്വറി നേടുന്ന താരമാണ് കരുൺ.