അശ്വിന്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; കോഹ്‌ലി ഏകദിന ക്യാപ്റ്റന്‍

Published by
Janam Web Desk

ദുബായ്: ഐസിസി ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം ആര്‍ അശ്വിനെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും അശ്വിന് തന്നെയാണ്.

ഏകദിന ക്രിക്കറ്റര്‍ ദക്ഷിണാഫ്രിക്കയ്‌ക്കയുടെ ക്വിന്റന്‍ ഡി കോക്കാണ്. വെസ്റ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രാത് വേറ്റാണ് ട്വന്റി20 പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍. എമര്‍ജിംഗ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ബംഗ്ലാദേശിന്റെ മുസിതഫിസുര്‍ റഹ്മാനാണ്.

ഐസിസിയുടെ ഏകദിന ടെസ്റ്റ് ടീമുകളെയും പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഐസിസിയുടെ ഏകദിന ടീം നായകന്‍. കോഹ്‌ലിയ്‌ക്ക് പുറമേ രോഹിത് ശര്‍മ്മയും, രവീന്ദ്ര ജഡേജയും ഏകദിന ടീമിലെ മറ്റ് ഇന്ത്യന്‍ സാന്നിദ്ധ്യമായി. അലിസ്റ്റര്‍ കുക്ക് നയിക്കുന്ന ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം അശ്വിന്‍ മാത്രമാണ്.

ഏകദിന ടീം: വിരാട് കോഹ് ലി, ഡേവിഡ് വാര്‍ണ്ണര്‍, ക്വിന്റന്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ, എ ബി ഡിവില്ലേഴ്‌സ്, ജോസ് ബട്ട് ലര്‍, മിച്ചല്‍ മാര്‍ഷ്, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്ക്, കാഗിസോ റബാദ, സുനില്‍ നരൈന്‍, ഇമ്രാന്‍ താഹിര്‍.

ടെസ്റ്റ് ടീം: അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണ്ണര്‍, കേന്‍ വില്ല്യംസണ്‍, ജോ റൂട്ട്, ആദം വോഗ്‌സ്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ആര്‍ അശ്വിന്‍, രംഗനാ ഹെറാത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേല്‍ സ്‌റ്റെയില്‍, സ്റ്റീവ് സ്മിത്ത്.

Share
Leave a Comment