തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റത്തിന്‍റെ പേരിൽ ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. സഞ്ജുവിനെതിരായ നടപടികൾക്കുള്ള ശുപാർശ അച്ചടക്ക സമിതി കെസിഎയ്‌ക്ക് കൈമാറി.
അതേസമയം തനിക്ക് തെറ്റ് പറ്റിയതായി സഞ്ജു പറഞ്ഞു. അച്ചടക്ക സമിതിക്ക് മുന്നിൽ വിശദീകരണം നൽകിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സഞ്ജു.
ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായ ശേഷം ഡ്രസിങ്ങ് റൂമില്‍വച്ച് സഞ്ജു തന്റെ ബാറ്റ് അടിച്ചുപൊട്ടിച്ചിരുന്നു. കൂടാതെ മത്സരശേഷം ടീമംഗങ്ങള്‍ക്കൊപ്പമുള്ള മീറ്റിംഗുകളിലും സഞ്ജു പങ്കെടുത്തിരുന്നില്ല.















