സെർബിയൻ ടെന്നീസ് താരം അന ഇവാനോവിച്ച് വിരമിച്ചു. ദീഘകാലമായി അലട്ടുന്ന പരിക്കിനെ തുടർന്നാണ് വിരമിക്കൽ. തന്റെ ഫേസ് ബുക്കിലൂടെയാണ് 29 കാരിയായ അന വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
മുൻ ലോക ഒന്നാം നമ്പർ താരം തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞു. 2008ൽ ഫ്രഞ്ച് ഓപ്പം കിരീടം നേടിയിട്ടുള്ള അന ഇവാനോവിച്ച് നിലവിൽ 63ആം സ്ഥാനത്താണ്. പരിക്കിനെ തുടർന്ന് ജൂൺ മാസം മുതൽ അന കോർട്ടിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു,