മുംബൈ: ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഏകദിന, ട്വന്റി 20 ടീമിന്റെ നായക സ്ഥാനത്തിൽ നിന്നാണ് ധോണി ഒഴിഞ്ഞത്.ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ധോണി നായക സ്ഥാനം ഒഴിഞ്ഞത്. തന്നെ ഒഴിവാക്കണമെന്ന് ബിസിസിഐ യോട് ധോണി അഭ്യർത്ഥിച്ചതായാണ് സൂചന.
ധോണിയുടെ നായകത്വത്തിൽ ഇന്ത്യ ഏകദിന ട്വന്റി20 ലോകകപ്പുകൾ നേടി.