Gulf

ഫോറിൻ എക്സ്ചേഞ്ച് : ജോയ് ആലൂക്കാസ് അഞ്ച് ബ്രാഞ്ചുകൾ കൂടി ആരംഭിച്ചു

ന്യൂഡൽഹി : ഫോറിൻ എക്സ്ചേഞ്ച് മേഖലയിലും ജോയ് ആലൂക്കാസ് ഗ്രൂപ്പ് ജനപിന്തുണ നേടുന്നു . ആഭരണ – വസ്ത്ര വ്യാപാരമുൾപ്പെടെ വിവിധ മേഖലകളിലെ നിറസാന്നിദ്ധ്യമായ ഗ്രൂപ്പ് ജോയ് ആലൂക്കാസ് എക്ചേഞ്ച് എന്ന പേരിലാണ് ഫോറിൻ എക്ചേഞ്ച് മേഖലയിലേക്ക് കടന്നിട്ടുള്ളത് .

കുവൈത്തിലും ഒമാനിലുമാണ് പുതുതായി ബ്രാഞ്ചുകൾ ആരംഭിച്ചത് . കുവൈത്തിൽ രണ്ടും ഒമാനിൽ മൂന്നും ബ്രാഞ്ചുകളാണ് ആരംഭിച്ചിട്ടുള്ളത് . ഇത് കൂടാതെ യു എ ഇ യിലും ഇന്ത്യയിലും ഗ്രൂപ്പിന് ബ്രാഞ്ചുകളുണ്ട് .ഖത്തറും ബഹറിനുമുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇരുപതോളം പുതിയ ബ്രാഞ്ചുകൾ 2017 ൽ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. .

ഗൾഫ് രാജ്യങ്ങളിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുകയും ഒപ്പം സമഗ്രമായ വളർച്ചയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ജോയ് ആലുക്കാസ് എക്ചേഞ്ച് ഡയറക്ടർ ആന്റണി ജോസ് പറഞ്ഞു. ഈ മേഖലയിൽ ഉപഭോക്താക്കളുടെ പിന്തുണയോടെ കമ്പനി കൂടുതൽ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് നിരവധി ആകർഷകമായ സേവനങ്ങളും ജോയ് ആലൂക്കാസ് എക്ചേഞ്ച് ഒരുക്കിയിട്ടുണ്ട്. റെമിറ്റ് പാസ് , മണി ഡ്രോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഉപഭോക്താക്കളെ ആകർഷിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാ ട്രാൻസാക്ഷനുകൾക്കും സമ്മാനങ്ങൾ നൽകുന്ന ജോയ് ആലൂക്കാസ് റിവാർഡ് പ്രോഗ്രാമും ഇതിനൊപ്പമുണ്ട്.

ബഹുമുഖ മേഖലകളിൽ കഴിവ് തെളിയിച്ച ജോയ് ആലൂക്കാസ് ഗ്രൂപ്പിൽ എണ്ണായിരത്തിലധികം വിദഗ്ദ്ധ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട് . ഗൾഫ് രാജ്യങ്ങളെക്കൂടാതെ സിംഗപ്പൂർ മലേഷ്യ അമേരിക്ക ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഗ്രൂപ്പ് സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് . ലോകത്തിലെ തന്നെ പ്രമുഖ ആഭരണ വ്യാപാര ശൃംഖലകളിൽ മുൻ നിരയിലാണ് ജോയ് ആലൂക്കാസിന്റെ സ്ഥാനം .

58 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close