ബംഗളൂരു : ഐപിഎൽ പത്താം സീസന്റെ താരലേലം ബംഗളുരുവിൽ പുരോഗമിക്കുകയാണ്. പ്രമുഖ താരങ്ങൾക്കായി ശക്തമായ വിലപേശൽ തന്നെയാണ് നടക്കുന്നത്. ഇത്തവണത്തെ ആദ്യ മൾട്ടി മില്യണയറായി ബെൻ സ്റ്റോക്ക്സ് മാറി. ബെൻസ്റ്റോക്ക്സിനെ പതിനാലരക്കോടി രൂപക്ക് റൈസിംഗ് പൂനെ സൂപ്പർ ജെയിന്റ്സ് സ്വന്തമാക്കി.
മറ്റൊരു വിലയേറിയ താരമായ് സൗത്ത് ആഫ്രിക്കയിൽ നന്നുള്ള കഗീസോ റബ്ദയാണ്. റബ്ദയെ ഡൽഹി അഞ്ച് കോടിക്കാണ് സ്വന്തമാക്കിയത്. ഇയാൻ മോർഗനെ രണ്ട് കോടിക്ക് കിംഗ്സ് ഇലവൻ പഞ്ചാബും ആഞ്ചലോ മാത്യൂസിനെ രണ്ട് കോടിക്ക് ഡൽഹി ഡെയർ ഡെവിൾസും സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ വിലകൂടിയ താരമായ പവൻ നേഗിയെ ആർസിബി സ്വന്തമാക്കിയത് ഒരു കോടിക്കാണ്. ആകെ എട്ട് ടീമുകളാണ് ഇത്തവണയുള്ളത്. 351 കളിക്കാർ ലേലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.