NewsGulf

ബുര്‍ജ് ഖലീഫയ്ക്ക് സമീപം വന്‍ തീപിടുത്തം

ദുബായ്: ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം. യുഎഇ സമയം പുലര്‍ച്ചെ 5.30 നാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

തീപിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററോളം പുക പടര്‍ന്നതിനാൽ മുഹമ്മദ് ബിന്‍ റാഷിദ് റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി അടച്ചു.

8.30 ഓടെ തീ നിയന്ത്രണ വിധേയമായതായി ദുബായ് അഗ്നിശമനസേന വിഭാഗം അറിയിച്ചു. തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത്‌ വന്‍ ദുരന്തം ഒഴിവാക്കി.

 

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close