പൂനെ : ഐപിഎല്ലിൽ മലയാളി താരം സഞ്ജു വി സാംസണ് സെഞ്ച്വറി.റൈസിംഗ് പൂനെ സൂപ്പർ ജയിന്റ്സിനെതിരെ 62 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി തികച്ചത്.5 സിക്സറുകളും 8 ബൗണ്ടറികളുമടങ്ങിയതായിരുന്നു മലയാളി താരത്തിന്റെ ഇന്നിംഗ്സ്.പത്താം സീസണിലെ ആദ്യ സെഞ്ച്വറി കൂടിയാണിത്.
സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ മികവിൽ ഡൽഹി ഡെയർ ഡേവിൾസ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തു.അവസാന ഓവറുകൾ ആളിക്കത്തിയ ക്രിസ് മോറിസാണ് ഡൽഹി സ്കോർ 200 കടത്തിയത്.മോറിസ് 9 പന്തിൽ നിന്ന് 38 റൺസെടുത്തു.