ചെന്നൈ : സ്ക്വാഷിൽ ഇന്ത്യൻ താരം ജോഷ്ന ചിന്നപ്പ ചരിത്ര നേട്ടം കുറിച്ചു . ഏഷ്യൻ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ജോഷ്നയിപ്പോൾ. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ദീപിക പള്ളിക്കലിനെയാണ് ജോഷ്ന പരാജയപ്പെടുത്തിയത്.
വാശിയേറിയ പോരാട്ടമായിരുന്നു ഫൈനലിൽ നടന്നത് . അഞ്ച് ഗെയിം നീണ്ട പോരാട്ടത്തിൽ മൂന്ന് – രണ്ട് എന്ന നിലയിലായിരുന്നു ജോഷ്നയുടെ വിജയം . ആദ്യ ഗെയിമും മൂന്നാം ഗെയിമും ദീപിക നേടിയപ്പോൾ രണ്ടും നാലും അഞ്ചും ഗെയിമുകൾ നേടിയാണ് ജോഷ്ന കിരീടത്തിൽ മുത്തമിട്ടത്.
പുരുഷ സിംഗിൾസിൽ ഹോങ്കോങ്ങിന്റെ മാക്സ് ലീയാണ് കിരീടം നേടിയത് . ഇന്ത്യൻ താരം സൗരവ് ഘോഷാലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് മാക്സ് ലീ കിരീടം ചൂടിയത്.















