ന്യൂഡൽഹി ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യ പങ്കെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു .
വരുമാനം പങ്കുവയ്‌ക്കുന്ന കാര്യത്തിൽ ബിസിസിഐയും ഐസിസിയും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലം ടീമിനെ പ്രഖ്യാപിച്ചിരുന്നില്ല . ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂൺ ഒന്നിനാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക.
അതേ സമയം ടീം ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ അത് പരസ്യ വരുമാനത്തെ ബാധിക്കുമെന്ന് അഭിപ്രായമുയർന്നിരുന്നു















