ന്യൂഡൽഹി : ജൂൺ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . ടീമിൽ വലിയ മാറ്റങ്ങളില്ല . വിരാട് കോലി നായകനായ ടീമിൽ യുവരാജ് സിംഗിനെ ഉൾപ്പെടുത്തി.
അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്ടൻ . രോഹിത് ശർമയും മുഹമ്മദ് ഷമിയും ആർ. അശ്വിനും ടീമിലുണ്ട് . മഹേന്ദ്രസിംഗ് ധോണിയാണ് വിക്കറ്റ് കീപ്പർ .
ടീം : വിരാട് കോലി, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, കേദാര്‍ യാദവ്, എം.എസ് ധോനി, യുവരാജ് സിങ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ആര് അശ്വിന്,രവീന്ദ്ര ജഡേജ, ഭുവനേശ് കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.
തുക പങ്കിടുന്ന കാര്യത്തിൽ ഐ സി സിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ബിസിസിഐയുടെ ടീം പ്രഖ്യാപിക്കൽ നീണ്ടുപോയത്.