കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ വിപുലീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ബി ജെ പി സംസ്ഥാന നേതൃയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പനി നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും ഇക്കാര്യത്തില്‍ ദുരഭിമാനം വെടിഞ്ഞ് കേന്ദ്ര സഹായം സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎം മാണി ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.രാഷ്ട്രീയത്തില്‍ അസാധ്യമായിട്ട് ഒന്നുമില്ലെന്ന് പറഞ്ഞ അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ ഡി എ വിപുലീകരിക്കുമെന്ന് വ്യക്തമാക്കി.
സംസംഥാനത്ത് പകര്‍ച്ച പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പി നേതൃയോഗം വിലയിരുത്തി. ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്നും വിഷയത്തില്‍ ദുരഭിമാനം വെടിഞ്ഞ് കേന്ദ്ര സഹായം ആവശ്യപ്പെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം നല്കുന്നതില് വീഴ്ച്ച സംഭവിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയാണന്നും ബിജെപി ചൂണ്ടിക്കാട്ടി.
ഈവിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാടിസ്ഥാനത്തില്‍ പ്രതിഷേധ പിരിപാടികൾ സംഘടിപ്പിക്കാനും ബിജെപി നേതൃയോഗത്തില്‍ തീരുമാനമായി.