ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പ്രതിപക്ഷനിരയില്‍ നിന്ന് വോട്ടുകള്‍ ലഭിച്ചു. 116 വോട്ടുകളാണ് ഇത്തരത്തില്‍ കോവിന്ദിന് ലഭിച്ചിരിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണ് ഇതില്‍ അധികവും.
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വോട്ടുകള്‍ എന്‍ഡിഎ ക്ക് ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്എന്‍സിപി പാര്‍ട്ടികള്‍ക്ക് 83 എംഎല്‍എമാരാണുള്ളത്. എസ്പി, സിപിഐഎം എന്നിവര്‍ക്ക് ഓരോ അംഗങ്ങളും എഐഎംഐഎമ്മിന് രണ്ടും വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് മൂന്നും എംഎല്‍എമാരാണ് ഉള്ളത്. ആകെ 90 വോട്ടുകള്‍ മീരാ കുമാറിന് ലഭിക്കുമെന്ന് കരുതിയെങ്കിലും കിട്ടിയത് 77 വോട്ടുകള്‍ മാത്രം. ഗോവയില്‍ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടുമറിച്ചു.
ബിജെപിക്ക് മൂന്ന് അംഗങ്ങള്‍ മാത്രമുളള ബംഗാളില്‍ കോവിന്ദിന് 11 വോട്ടുകള്‍ ലഭിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും കോവിന്ദിന് അനുകൂലമായി പ്രതിപക്ഷ വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. അതുപോലെ അസമില്‍ 87 വോട്ടുകള്‍ ലഭിക്കേണ്ട കോവിന്ദിന് 91 വോട്ടുകളും ലഭിച്ചു. മീരാ കുമാറിന് 39 വോട്ടുകള്‍ പ്രതീക്ഷിച്ചിരുന്നിടത്ത് ലഭിച്ചത് 35 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ഗുജറാത്തിലും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. 57 വോട്ടുകള്‍ ലഭിക്കണ്ടേ മീരാ കുമാറിന് ലഭിച്ചത് 49 വോട്ടുകള്‍ മാത്രം. എട്ടുവോട്ടുകളാണ് കോവിന്ദിന് അതികമായി ലഭിച്ചത്.
അതേസമയം പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മയാണ് മീരാ കുമാറിന്റെ വോട്ടുകള്‍ ചോരാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്വാല പറഞ്ഞു.