ലണ്ടൻ : അവസാന ലോക ചാമ്പ്യൻഷിപ്പ് അവിസ്മരണീയമാക്കി മോ ഫറ. പതിനായിരം മീറ്ററിൽ അജയ്യനാണെന്ന് തെളിയിച്ച് തുടർച്ചയായ മൂന്നാമത്തെ പ്രാവശ്യവും മോ ഫറ സ്വർണം നേടി. 26:49:51 സെക്കന്റിലാണ് ഫറ വിജയരേഖ മറികടന്നത് .
അതേ സമയം നൂറു മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ട് സെമിയിൽ പ്രവേശിച്ചു . 10.07 സെക്കന്റിലാണ് ബോൾട്ട് ഹീറ്റ്സിൽ ഒന്നാമതെത്തിയത് . എന്നാൽ പ്രകടനത്തിൽ താരം തൃപ്തനല്ലെന്നാണ് റിപ്പോർട്ട്. തന്റെ ഏറ്റവും മോശം പ്രകടനമായാണ് ബോൾട്ട് ഇതിനെ വിലയിരുത്തിയത് .