കൊല്ലം:സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്, റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാനക്കാരന് മരിച്ചു. തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശി മുരുക(30)നാണ് ഇന്ന് രാവിലെ ആറു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മുരുകന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് കൊല്ലത്തേയും തിരുവനന്തപുരത്തേയും മറ്റു പല സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവരും ചികിത്സിക്കാന്‍ വിസമ്മതിച്ചു. മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനില്ല.