രാഹുൽ ഈശ്വർ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന് അഖിലയുടെ പിതാവ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ ഈശ്വർ കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന് അഖിലയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2017, 11:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : വീട്ടില്‍ കടന്ന്‌ കയറി രഹസ്യക്യാമറ ഉപയോഗിച്ച്‌ വീഡിയോ റെക്കോര്‍ഡ്‌ ചെയ്‌ത സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ അഖിലയുടെ കുടുംബം. ഒരു മാസത്തോളം തങ്ങളുടെ പിന്നാലെ കൂടി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ്‌ രാഹുല്‍ ഈശ്വര്‍ ഇത്‌ ചെയ്‌തത്‌. സഹായിക്കാനെന്ന പേരിലെത്തി കുടുംബത്തിന്റെ സുരക്ഷ പോലും അപകടത്തിലാക്കി. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്നും അഖിലയുടെ മാതാപിതാക്കള്‍ പറഞ്ഞു.

വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോ കണ്ട ശേഷം ബന്ധുക്കളും അഭിഭാഷകനും വിളിക്കുമ്പോഴാണ്‌ തങ്ങള്‍ സംഭവം അറിയുന്നത്‌. സംസാരത്തിനിടെ വീഡിയോ പകര്‍ത്തുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ല. ഒരു സന്തോഷത്തിന്‌ കൈവശം സൂക്ഷിക്കാനെന്ന പേരിലാണ്‌ ഫോട്ടോ എടുത്തത്‌. സഹായിക്കാനെന്ന വ്യാജേന വീട്ടില്‍ കടന്ന്‌കൂടി കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണ്‌ അയാള്‍ ചെയ്‌തതെന്നും അഖിലയുടെ പിതാവ്‌ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ഭീകരവാദ റിക്രൂട്ടിംഗ്‌ ശൃംഖലയ്‌ക്ക്‌ വേണ്ടിയാണോ ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന്‌ സംശയമുണ്ടെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക്‌ വേണ്ടിയെന്ന എന്ന നിലയില്‍ രാഹുല്‍ ഈശ്വര്‍ സംസാരിക്കുന്നത്‌ ഇപ്പോഴാണ്‌ ശ്രദ്ധയില്‍പ്പെടുന്നത്‌. ഇതേപ്പറ്റി യാതൊന്നും അറിയില്ലെന്നും അഖിലയുടെ കുടുംബം പറയുന്നു. അതേസമയം ഒരു മാസത്തോളം അഖിലയുടെ കുടുംബത്തിന്‌ പിന്നാലെ കൂടി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ്‌ രാഹുല്‍ ഈശ്വര്‍ ഇവരുടെ വീട്ടിലെത്തിയതെന്നാണ്‌ സൂചന. ഹൈക്കോടതി നിര്‍ദ്ദേശിച്ച സുരക്ഷ ഒരുക്കുന്നതില്‍ പോലീസ്‌ വീഴ്‌ച വരുത്തിയ സംഭവം എന്‍ഐഎയും ഗൗരവമായി എടുത്തിട്ടുണ്ട്‌.

Share
Tweet
SendShare

More News from this section

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

Latest News

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies