Sports

ധവാന് സെഞ്ച്വറി : വീണ്ടും തകർന്നു ലങ്ക

ധാംബുള്ള : ധാംബുള്ള ഏകദിനത്തിൽ ഇന്ത്യക്ക് വിജയം . ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ലങ്കയെ തകർത്തത് . ലങ്ക മുന്നോട്ടുവച്ച 217 റൺസ് വിജയലക്ഷ്യം വെറും 28.5 ഓവറിൽ ഇന്ത്യ മറികടന്നു.

അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ രോഹിത് ശർമ്മയെ നഷ്ടപ്പെട്ടെങ്കിലും ക്യാപ്ടൻ കോലിക്കൊപ്പം അനായാസം ബാറ്റ് വീശിയ ധവാൻ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 90 പന്തിൽ 20 ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി ധവാൻ 132 റൺസെടുത്തപ്പോൾ 70 പന്തിൽ 82 റൺസെടുത്ത് വിരാട് കോലി മികച്ച പിന്തുണ നൽകി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 43.2 ഓവറിൽ 216 റൺസിന് എല്ലാവരും പുറത്തായി . മികച്ച തുടക്കം ലഭിച്ചെങ്കിലും ഉജ്ജ്വല ബൗളിംഗ് പുറത്തെടുത്ത ഇന്ത്യ ലങ്കയെ വരിഞ്ഞു കെട്ടുകയായിരുന്നു. മധ്യ നിരയും വാലറ്റവും തകർന്നടിഞ്ഞതാണ് ലങ്കയ്ക്ക് വിനയായത് .74 പന്തിൽ 64 റൺസെടുത്ത ഡിക്വല്ലയാണ് ലങ്കയുടെ ടോപ് സ്കോറർ .

അക്സർ പട്ടേൽ മൂന്നു വിക്കറ്റും ബൂമ്ര , ചാഹൽ , കേദാർ ജാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. ശിഖർ ധവാനാണ് മാൻ ഓഫ് ദ മാച്ച്

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close