കാൻഡി : ശ്രീലങ്കയ്ക്കെതിരായ കാൻഡി ഏകദിനത്തിൽ ഇന്ത്യയ്ക്ക് റൺസ് 218 വിജയലക്ഷ്യം.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കാനെ സാധിച്ചുള്ളൂ..80 റൺസെടുത്ത തിരിമനെ, 36 റൺസെടുത്ത ചണ്ഡിമൽ എന്നിവരൊഴികെ മറ്റാർക്കും ഇന്ത്യൻ ബൗളിംഗിനെ ചെറുക്കാനായില്ല.
ജസ്പ്രീത് ബുംമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി.ഏകദിനത്തിൽ ആദ്യമായാണ് ബുംമ്ര അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്നത്.