പാരിസ് : 2024 ലെ ഒളിമ്പിക്സ് മത്സരങ്ങൾക്കുളള വേദിയായി ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിനെ തിരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് പാരീസ് ലോക കായിക മാമാങ്കത്തിന് വേദിയാക്കുന്നത്. 2028ലെ ഒളിമ്പിക്സ് അമേരിക്കയിലെ ലോസ് എഞ്ചലസിലാണ് നടക്കുക. മൂന്നാം തവണയാണ് ലോസ് എഞ്ചലസ് ഒളിമ്പിക്സിന് വേദിയാക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റി ആദ്യമായാണ് രണ്ടു വേദികൾ ഒരുമിച്ച് പ്രഖ്യാപിച്ചത്.