ചെന്നൈ : ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം .മഴയെത്തുടർന്ന് പുതുക്കി നിശ്ചയിച്ച 21 ഓവറിൽ 164 റൺസെന്ന ലക്ഷ്യം പിന്തുടർന്ന കങ്കാരുക്കൾ 26 റൺസ് അകലെ വച്ച് വീണു .
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് എടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യയും എം എസ് ധോണിയുമാണ് ഇന്ത്യയെ തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. പാണ്ഡ്യ 83 ഉം ധോനി 79 ഉം റൺസ് എടുത്തു.
മഴ കളി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം പുതുക്കി നിശ്ചയിച്ചത് . ഉജ്ജ്വല ബൗളിഗ് പ്രകടനവും പുറത്തെടുത്ത ഹർദിക്ക് പാണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച്