അബുദാബി : രാഷ്ട്രം നാല്പത്തിയാറാമത് ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ യു.എ.ഇ ജനതക്ക് ദേശീയദിനാശംസകൾ നേർന്ന് ഭരണാധികാരികൾ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ,അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ യു.എ.ഇ ജനതക്ക് ദേശീയദിനാശംസകൾ നേർന്നു.
രാഷ്ട്ര നിർമ്മാണത്തിലും ഭാവി പ്രവർത്തനങ്ങളിലും ഭാഗമാവുന്നതിന് നാളെയെന്നൊരു ദിവസമില്ലെന്നും അത് ഇന്ന് തന്നെയാവണമെന്നും പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ യു.എ.ഇ ജനതയെ ഓർമ്മിപ്പിച്ചു . ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ പൂർവ്വ പിതാമഹന്മാരെ സ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘദർശിയായ ഭരണാധികാരി ഷെയ്ഖ് സായിദിനെ ഓർക്കുന്നതോടൊപ്പം നൂതനവും രാഷ്ട്ര താല്പര്യപ്രദവുമായ ആശയങ്ങളുമായി സേവനരംഗത്ത് സജീവമാകാൻ യു.എ.ഇയിലെ ജനങ്ങളോട് ഷെയ്ഖ് ഖലീഫ ആഹ്വനം ചെയ്തു.ആത്മവിശ്വാസമുള്ളവരായി വളർന്ന് രാഷ്ട്ര നിർമ്മിതിയിൽ സംഭാവനകൾ നൽകാൻ ഷെയ്ഖ് ഖലീഫ കുട്ടികളോടാവശ്യപ്പെട്ടു .
യു.എ.ഇ ദേശീയദിനത്തിൽ ഭരണാധികാരികൾക്കും യു.എ.ഇയിലെ മുഴുവൻ ജനങ്ങങ്ങൾക്കും ആശംസകൾ നേരുന്നതായും ഷെയ്ഖ് ഖലീഫ അറിയിച്ചു.ഡിസംബർ രണ്ട് എന്നും ഓർമ്മിക്കപ്പെടുന്ന ദിനമായിരിക്കുമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.യു.എ.ഇ ദേശീയദിനത്തിൽ ഭരണാധികാരികൾക്കും ജനങ്ങങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നു.