FootballSports

ഗോവയുടെ ആത്മവിശ്വാസത്തിന്റെ മതിൽ പൊളിക്കാൻ മഞ്ഞപ്പട

വൈകിട്ട് 8ന് ഗോവയിലാണ് മത്സരം

പനാജി: ഹീറോ ഇൻന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ)-ന്റെ പുത്തൻ സീസണിൽ ഒരു സമ്പൂർണ്ണ വിജയത്തിനു വേണ്ടിയുളള അന്വേഷണത്തിന് പര്യവസാനം കുറിക്കാൻ, ഫറ്റോർഡയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ അതിഥികളായെത്തി എഫ്‌സി ഗോവയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊമ്പു കോർക്കും.

സ്വന്തം വീട്ടിലെ കളിക്കളത്തിൽ മൂന്ന് പ്രാവശ്യം കളിക്കുന്നതിന് അവസരം ലഭിച്ചിട്ടും എതിരാളികൾക്ക് മുകളിൽ സമ്പൂർണ്ണ വിജയം പ്രഖ്യാപിക്കാൻ ഇതേ വരെ സാധിക്കാത്ത ചെറിയൊരു നിരാശയോടെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ആതിഥേയരുമായി കളിക്കുക. മുൻ സീസണുകളിൽ രണ്ട് പ്രാവശ്യം ഫൈനലിലെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ആ ചരിത്രം ആവർത്തിക്കണമെങ്കിൽ, ഇതേ വരെയുളള കേളീ ശൈലിയിൽ നിന്ന് മാറി, എതിരാളികളുടെ ഗോൾമുഖത്തെ ആക്രണത്തിന്റെ മുന കൂർപ്പിച്ച്, പിഴവുകൾ ഒഴിവാക്കുന്നത് അരക്കച്ച മുറുക്കിയേ മതിയാകൂ.

ഇയാൻ ഹ്യൂം തന്റെ പൂർവ്വകാല പ്രതാപത്തിലേക്ക് മടങ്ങേണ്ടതും കേരളത്തിന് വിജയത്തിനായി നിർണ്ണായകമാണ്. പ്രത്യാക്രമണങ്ങളിലും വായുവിലൂടെ നൽകുന്ന പാസുകളിലും ബ്ലാസ്റ്റേഴ്‌സ് ഏറെ മുൻതൂക്കം പ്രദർശിപ്പിക്കുന്നുണ്ട്. ഇതേ വരെ ബ്ലാസ്റ്റേഴ്‌സ് 31 ഏരിയൽ പാസുകൾ നടത്തിയിട്ടുണ്ട്. ഈ സീസണിൽ ഇതേ വരെ വിജയം രുചിക്കുന്നതിന് സാധിച്ചില്ലെങ്കിലും കഴിഞ്ഞ മൽസരത്തിൽ മുംബൈ സിറ്റി എഫ്‌സിക്ക് എതിരായി ആദ്യ ഗോൾ സ്‌കോർ ചെയ്തത്, കേരള ടീമിന്റെ ആക്രമണനിരയ്ക്ക് സാവധാനം താളവും ഇണക്കവും കണ്ടെത്തുന്നതിന് കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ്.

മറുവശത്ത്, പന്ത് കവർന്നെടുക്കുന്നതിലും പന്ത് പാസ് ചെയ്യുന്നതിലും കൃത്യത പുലർത്തുന്ന ഷോട്ടുകൾ ഗോൾ ലക്ഷ്യത്തിലേക്കു തൊടുക്കുന്നതിലും ഗോവൻ ടീം വളരെ മുന്നിലാണ്. സീസണിലെ ആദ്യ ഹാട്രിക്കോടെ മിന്നുന്ന ഫെറാൻ കോറോമിനാസായിരിക്കും അവരുടെ തുറുപ്പു ചീട്ട്.

പ്രധാന താരങ്ങൾ:

ഫെറാൻ കോറോമിനാസ് (എഫ്‌സി ഗോവ)

ഗോവയുടെ മുൻ മൽസരത്തിൽ ബ്ലൂസിനെതിരേ ഏറ്റവും അപകടകാരിയായ ആയുധധാരിയുടെ രൂപത്തിലായിരുന്നു ഈ സ്‌പെയിൻ താരം. തന്റെ ഹാട്രിക്കിലേക്കുളള വഴിയിൽ, മറുപക്ഷത്തിന്റെ പ്രതിരോധ നിരക്കാരെ നിരന്തരം മുൾുമുനയിൽ നിർത്തിയ ഈ താരത്തിന്റെ വേഗതയ്ക്കും കൗശലം നിറഞ്ഞ നീക്കങ്ങൾക്കും അവർക്കാർക്കും മറുപടിയില്ലായിരുന്നു. ആദ്യ വിജയം തേടുന്ന കേരള പക്ഷത്തിനെതിരായും തന്റെ ആവനാഴികയിൽ ഇനിയും ബാക്കിയുളള അസ്ത്രങ്ങൾ പുറത്തെടുത്ത് സ്വന്തം പേരിലുളള ഗോൾ സംഖ്യ കൂട്ടുകയെന്നതായിരിക്കും ഈ താരം ലക്ഷ്യമിടുക.

 

മാർക്ക് സിഫ്‌ന്യോസ് (കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി)

മഞ്ഞക്കുപ്പായക്കാർക്കായി ഈ സീസണിൽ എതിർ ഗോൾ വല ചലിപ്പിച്ച ആദ്യ താരമായാണ് ചരിത്രത്താളിലേക്ക് സിഫ്‌ന്യോസ് ഇറങ്ങുന്നത്. മുംബൈ സിറ്റി എഫ്‌സിക്ക് എതിരായി കൃത്യതയാർന്ന പാസ്സുകൾ കൊണ്ട് കളിയുടെ ഗതി ഒരു പരിധി വരെ നിയന്ത്രിച്ച ഈ ഡച്ച് താരം, അവസരം ലഭിച്ചപ്പോൾ അത് കൈവിട്ടു പോകാതെ രണ്ട് കൈയ്യും നീട്ടി പുണർന്നു. ഗോവയ്‌ക്കെതിരേ ആധിപത്യം പ്രദർശിപ്പിക്കുന്നതിന് കേരളത്തിന്റെ ടീം ഈ വേഗക്കാരൻ താരത്തെയും ഏറെ ആശ്രയിക്കും.

 

നേർക്കു നേർ: എഫ്‌സി ഗോവ 3 – 3 കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി

സാദ്ധ്യതയുളള സ്റ്റാർട്ടിംഗ് ലൈനപ്പുകൾ:

എഫ്‌സി ഗോവ

മുഖ്യ പരിശീലകൻ സെർജിയോ ലൊബേര, ആക്രമണത്തിലൂന്നിയുളള തന്റെ പ്രിയപ്പെട്ട 4-3-3 എന്ന വിജയ വിന്യസനത്തിൽ തന്നെ താരങ്ങളെ അണി നിരത്തുന്നതിനായിരിക്കും ഒരു പക്ഷേ ഏറ്റവും കൂടുതൽ സാദ്ധ്യത.

ഗോൾകീപ്പർ: ലക്ഷമികാന്ത് കട്ടിമണി

ഡിഫന്റർമാർ: നാരായണൻ ദാസ്, സെറിറ്റൺ ഫെർണാണ്ടസ്, ചിംഗ്ലൻസന സിംഗ്, മുഹമ്മദ് അലി

മിഡ്ഫീൽഡർമാർ: എഡ്യൂ ബേഡിയ, ബ്രൂണോ പിന്നേരോ, മാനുവേൽ അറാന

ഫോർവേഡുകൾ: മന്ദാർ റാവു ദേശായി, ഫെറാൻ കോറോമിനാസ്, മാനുവേൽ ലാൻസറോട്ടി

കേരളത്തെ പ്രതിരോധത്തിലൂന്നിയ ടീമായി ഞാൻ പരിഗണിക്കില്ല. അവർക്ക് ഉന്നത നിലവാരമുളള നിരവധി കളിക്കാരുണ്ട്; ഒപ്പം, നിരവധി അവസരങ്ങൾ അവർ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും അവർ നന്നായി ക്രമീകൃതമായിരിക്കും. ഞങ്ങൾക്ക് ഏറ്റവും മികച്ച കളി പുറത്തെടുത്തേ തീരൂ. സെർജിയോ ലൊബേര (മുഖ്യ പരിശീലകൻ, ഗോവ)

 

കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി

കേരളം 4-5-1 എന്ന ക്രമത്തിലുളള വിന്യാസത്തിൽ കളിക്കുന്നതിനായിരിക്കും കൂടുതൽ സാദ്ധ്യത. ഇത് മിഡ്ഫീൽഡിൽ കളിക്കാരെക്കൊണ്ട് നിറയ്ക്കും.

ഗോൾകീപ്പർ: പോൾ റചൂബ്ക

ഡിഫന്റർമാർ: ലാൽറുത്താറ, നെമാൻജ ലാക്കിക് പെസിച്ച്, സന്ദേശ് ജിങ്കൻ, റിനോ ആന്റോ

മിഡ്ഫീൽഡർമാർ: അരാട്ടാ ഇസുമി, കറേജ് പെക്കൂസൺ, മിലാൻ സിംഗ്, ദിമിത്ർ ബെർബാറ്റോവ്, ജാക്കിചന്ദ് സിംഗ്

ഫോർവേഡുകൾ: മാർക്ക് സിഫ്‌ന്യോസ്

ഇതേ വരെ ഏതെങ്കിലുമൊരെണ്ണം (കളി) ജയിക്കാൻ സാധിക്കാഞ്ഞതിൽ എനിക്ക് ഇച്ഛാഭംഗമുണ്ട്. എന്നാൽ, മൂന്ന് മൽസരങ്ങളിൽ പുരോഗതി ഞങ്ങൾക്ക് കാണുവാൻ കഴിഞ്ഞു. അതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് ഒരു എവേ ഗെയിമാണ്. അതു കൊണ്ട് തന്നെ വ്യത്യസ്തവുമാണ്. എന്നാൽ, മറ്റെന്തിനേക്കാളും ഞങ്ങൾക്ക് വേണ്ടത്, വ്യക്തികളെന്ന നിലയിലും ഒരു ടീമായും പുരോഗമിക്കുകയാണ്.’ റെനെ മൊളസ്റ്റീൻ(മുഖ്യ പരിശീലകൻ, കേരളം)

 

മുഖ്യ ചരിത്ര വിശേഷം:
രണ്ടും പേരും നേർക്കു നേർ തുല്യ നില പാലിക്കുന്നു. ആദ്യ സീസണിൽ ഓരോ ടീമും വീട്ടിലെ വിജയം നേടിയെടുത്തപ്പോൾ രണ്ടാമത്തേതിൽ ഗോവ അത് ഇരട്ടിയാക്കി; മൂന്നാം സീസണിൽ കേരളവും അതു തന്നെ ആവർത്തിച്ചു.

122 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close