തലശ്ശേരി : കണ്ണൂര്‍ തലശ്ശേരിയില്‍ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. കൂത്തുപറമ്പ് മാണിക്കോത്ത് വയലില്‍ മനോജിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് യുവതി മരിക്കാന്‍ കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
ഇന്നലെ രാത്രി 9 മണിയോടെയാണ് കൂത്തുപറമ്പ് സ്വദേശി മനോജിന്റെ ഭാര്യ രമ്യയെ പ്രസവത്തിനായി തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചയോടെ യുവതിയുടെ നില ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു.
എന്നാല്‍ ഈക്കാര്യം ബന്ധുക്കളെ അറിയിച്ചില്ലെന്നും യുവതിക്ക് വേണ്ട ചികിത്സ നല്‍കിയില്ല എന്നും ബന്ധുക്കള്‍ പറയുന്നു. ആരോഗ്യവതിയായ യുവതി മരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഇതെ തുടര്‍ന്ന് യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയായിരുന്നു. കൂടാതെ ഡ്യൂട്ടി ഡോക്ടറെ ഉള്‍പ്പെടെ തടഞ്ഞ് വെക്കുകയും ചെയ്തു. തുടര്‍ന്ന് തലശ്ശേരി എംഎല്‍എഎ.എന്‍.ഷംസീര്‍ സ്ഥലത്തെത്തി ആശുപത്രി സൂപ്രണ്ടും ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
സംഭവം അധികാരികള്‍ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.