അതിർത്തി സംരക്ഷിക്കാൻ ഇന്ത്യൻ സേനക്ക് ഇനി ഒട്ടകങ്ങളും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അതിർത്തി സംരക്ഷിക്കാൻ ഇന്ത്യൻ സേനക്ക് ഇനി ഒട്ടകങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2017, 05:30 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ് : ഇന്ത്യൻ അതിർത്തി കാക്കാൻ ഇനി ഒട്ടകങ്ങളും.രാജ്യാന്തര അതിര്‍ത്തിയായ ലഡാക്കില്‍ പട്രോളിംഗിനായി ഒട്ടകങ്ങളെ വിന്യസിക്കാന്‍ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നു.

പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിനായി ബിക്കാനീറിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ കാമലില്‍ നിന്ന് നാല് ഒട്ടകങ്ങളെ കരസേന വാങ്ങിയിട്ടുണ്ട്.

മുതുകില്‍ ഒറ്റ മുഴയുള്ള ഒട്ടകങ്ങളേയും ഇരട്ട മുഴയുള്ളവയേയും നിരീക്ഷണത്തിനായി ഉപയോഗിക്കാനാണ് സൈന്യത്തിന്റെ തീരുമാനം.

ഇരട്ട മുഴയുള്ള ഒട്ടകത്തിന് 180 മുതല്‍ 220 കിലോ വരെ ഭാരം ചുമക്കാനാവും.സൈന്യത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കളും മറ്റും നിശ്ചിത സ്ഥാനത്ത് എത്തിക്കാൻ ഒട്ടകങ്ങളെ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് കഴുതകളേയും കുതിരക്കുട്ടികളേയുമാണ് സാധാരണയായി സൈന്യം ഉപയോഗിക്കുന്നത്. ഇവയ്‌ക്ക് 40 കിലോ വരെ ഭാരമേ ചുമക്കാനാവൂ.എന്നാൽ രണ്ടു മണിക്കൂറിനുള്ളില്‍ പരന്ന പ്രതലത്തിലൂടെ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒട്ടകങ്ങള്‍ക്കാവും എന്നത് നേട്ടമാണ്.

സിക്കിം-ടിബറ്റ്-ഭൂട്ടാൻ അതിർത്തി ഭാഗങ്ങളിൽ ചൈന സേനയെ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഇന്ത്യ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം നിരീക്ഷിക്കുന്നതിനും വെടിക്കോപ്പുകള്‍ ഉള്‍പ്പെടെ വഹിക്കുന്നതിനും ഒട്ടകങ്ങള്‍ക്ക് പരിശീലനം നല്‍കും.ഉയരമുള്ള പ്രദേശങ്ങളുടെ നിരീക്ഷത്തിനായും ഒട്ടകങ്ങളെ ഉപയോഗിക്കും.
പദ്ധതി നടത്തിപ്പിന് ഒട്ടകങ്ങളുടെ ശേഷിയെക്കുറിച്ച് ലേയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിസര്‍ച്ച് പഠനം തുടങ്ങി.

പദ്ധതി വിജയകരമായാൽ രാജ്യത്തിന്റെ മറ്റ് അതിർത്തി പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies