തൃശൂർ: കലോത്സവം അതിന്റെ ആവേശകരമായ മൂന്നാംദിനത്തിലേക്ക് കടക്കുന്നു. കേരളനടനം, സംഘനൃത്തം തുടങ്ങിയവയാണ് ഇന്ന് പ്രധാനമായും വേദിയിലെത്തുന്നത്. കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകൾ ആധിപത്യമുറപ്പിച്ച് മുന്നേറുകയാണ്.
426 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്താണ്. 425 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 421 പോയിന്റമായി തൃശൂർ മൂന്നാം സ്ഥാനത്തും 415 പോയിന്റുമായി കണ്ണൂർ നാലാം സ്ഥാനത്തുമാണ്.