ന്യൂഡല്‍ഹി: നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന് സന്ദര്‍ശിക്കുന്നു.പലസ്തീനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി
ഫെബ്രുവരി പത്തിനാണ് പ്രധാനമന്ത്രിയുടെ പലസ്തീന് സന്ദര്‍ശനം ആരംഭിക്കുക.പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി മോദി കൂടിക്കാഴ്ച നടത്തും.
പലസ്തീന് സന്ദര്‍ശനത്തിന് ശേഷം നരേന്ദ്രമോദി ഒമാനും യുഎഇയും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനം വെളളിയാഴ്ചയാണ് അവസാനിച്ചത്