Gulf

വിദേശ ഇന്ത്യക്കാർക്ക് നിക്ഷേപ സാധ്യതകൾ തുറക്കുന്ന ബജറ്റെന്ന് പ്രവാസി വ്യവസായികൾ

ദുബായ് : കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റ് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകുന്നതാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി.

വിദേശ ഇന്ത്യക്കാരുടെ നിക്ഷേപശേഷി ഫലപ്രദമായി ഉപയോഗിക്കാനുതകുന്ന സുതാര്യവും സുഗമ നടപടിക്രമങ്ങളുമുള്ള പദ്ധതികൾ ഭാവിയിൽ മോദി സർക്കാർ ആവിഷ്കരിക്കുമെന്നുള്ള വിശ്വാസവും തങ്ങൾക്കുണ്ട്.

വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി പരിഗണിക്കുമെന്ന പ്രഖ്യാപനം ഈയിടയ്ക്ക് മോദി സർക്കാർ നടത്തിയിരുന്നു. ഇത് വിദേശ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് ഗൾഫിലുള്ളവർക്ക് ഒട്ടേറെ നിക്ഷേപ അവസരങ്ങൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബജറ്റാണ് ഈ വർഷത്തേതെന്ന് പ്രമുഖ വ്യവസായിയും കല്യാൺ ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ടി.എസ്.കല്യാണരാമൻ അഭിപ്രായപ്പെട്ടു.
ആരോഗ്യ പരിരക്ഷ, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള പിന്തുണ സാമൂഹിക മേഖലയുടെ വളർച്ചയ്ക്ക് സഹായമാകും.മൊത്ത ആഭ്യന്തര ഉത്പാദനം ഇൗ വർഷം രണ്ടാം പകുതിയിൽ 7.2–7.5 ശതമാനം വളർച്ച രേഖപ്പെടുത്തുന്നത് സ്വർണ–ജ്വല്ലറി വിപണിയിൽ ഉപയോക്താക്കളുടെ ആവശ്യം വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സുസ്ഥിര വളർച്ചയ്ക്ക് കൂടുതൽ ഊന്നൽ‌ നല്‍കിയ ബജറ്റാണിതെന്ന് ദുബായിലെ സാമ്പത്തിക നിരീക്ഷകനും ഐബിഎംസി സിഇഒയും മാനേജിങ് ഡയറക്ടറുമായ പി.കെ.സജിത് കുമാർ പറഞ്ഞു.
ലോകത്തെ തന്നെ അഞ്ചാമത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്നതും അടുത്ത സാമ്പത്തിക വർഷം ആഭ്യന്തര ഉത്പാദനത്തിൽ 7.4 ശതമാനം ഇതിനെ മുൻനിർത്തി അവതരിപ്പിച്ച ബജറ്റായാണ് ഇതിനെ കാണുന്നത്.

റെയിൽവേ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പദ്ധതികൾ ആഭ്യന്തര വിദേശ നിക്ഷേപകർക്ക് അനുകൂലസാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏഴാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ സ്ഥാനം അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇതെന്ന് ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് ഡയറക്ടറും പ്രവാസിബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ.വി. ഷംസുദ്ദീന്‍ പറഞ്ഞു.കർഷകർക്ക് താങ്ങാകുന്ന ബജറ്റ് രാജ്യത്തെ സാധാരണക്കാരെ3 ലക്ഷ്യമിട്ടുള്ളതാണെന്നും ഷംസുദ്ദീൻ പറഞ്ഞു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close