കോട്ടയം: കുമരകത്ത് വീണ്ടും സിപിഎം ആക്രമണം. ഗ്രാമ പഞ്ചായത്തംഗവും ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ആർ കെ സേതുവിന്റെ വീട് സിപിഎം ഗുണ്ടകളടങ്ങിയ സംഘം അടിച്ച് തകർത്തു
പൊലീസ് സ്റ്റേഷനിൽ S I യുടെ തൊപ്പിവെച്ച് പ്രശസ്തനായ കുപ്രസിദ്ധ ഗുണ്ട അമ്പിളിയുടെ നേതൃത്വത്തിലാണ് സേതുവിന്റെ വീട് അടിച്ച് തകർത്തത്.
കഴിഞ്ഞ മെയ് മാസത്തിലും സേതുവിന് നേരെ സിപിഎം ആക്രമണം നടത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിലെത്തിയായിരുന്നു ആക്രമണം നടത്തിയത്. അന്ന് ഗുരുതരമായി പരുക്കേറ്റ സേതു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.